നിക്ഷേപ സമാഹരണത്തില്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം
കൂത്താട്ടുകുളം: നിക്ഷേപ സമാഹരണത്തില്‍ കൂത്താട്ടുകുളം മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന് ഒന്നാം സ്ഥാനം.മൂവാറ്റുപുഴ താലൂക്കുതല സഹകരണ സമ്മേളനത്തില്‍ സംഘം പ്രസിഡന്റ്ലാജി എബ്രഹാം,സെക്രട്ടറി ആര്യ ദിലീപ്,വൈസ് പ്രസിഡന്റ് മര്‍ക്കോസ് ജോയി,മായ ആഞ്ജലോ
എന്നിവര്‍ ചേര്‍ന്ന് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്‌അഡ്വ. സന്ധ്യമോള്‍ പ്രകാശില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ വി.കെ. ഉമ്മര്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാൻസിസ്,അസിസ്റ്റന്റ് രജിസ്ട്രാര്‍ജയ്മോൻ യു. ചെറിയാൻ
കാക്കൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അനില്‍ ചെറിയാൻ തുടങ്ങിയവര്‍ പങ്കെടുത്തു.