Back To Top

November 6, 2023

ഉപയോഗശൂന്യമായി കിടന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങി

കൂത്താട്ടുകുളം: കെഎസ്‌ആര്‍ടിസി സബ് ഡിപ്പോയില്‍ കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കം ചെയ്തു തുടങ്ങി.ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.വിവിധ ഡിപ്പോകളില്‍ നിന്ന് ബോഡി നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി എത്തിച്ച ബസുകളാണ് ഡിപ്പോയുടെ പ്രവേശന കവാടത്തിനു സമീപം കിടന്നത്. രണ്ട് ബസുകള്‍ രൂപമാറ്റം വരുത്തി ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി പ്രകാരം വ്യാപാര കേന്ദ്രബാക്കി മാറ്റാനാണ് എത്തിച്ചത്.

 

പുതിയ ബോഡി നിര്‍മിച്ച്‌ പദ്ധതി പ്രകാരം രൂപ മാറ്റം വരുത്താൻ വലിയ പണചെലവ് വരും. ലക്ഷങ്ങള്‍ ചെലവഴിച്ച ബസുകളെടുക്കാൻ ആളില്ലാതെ വന്നതോടെ ബസുകള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

 

ഡിപ്പോകളിലെ കാലപ്പഴക്കംചെന്ന ബസുകള്‍ ലേലം ചെയ്ത് നീക്കുന്നതിന്‍റെ ഭാഗമായാണ് കൂത്താട്ടുകുളം സബ് ഡിപ്പോയിലെ ആലുവയിലേക്ക് മാറ്റുന്നത്. ക്രെയിനിന്‍റെ സഹായത്തോടെയാണ് ബസുകള്‍ ഡിപ്പോയില്‍ നിന്നു നീക്കുന്നത്. രണ്ട് ബസുകള്‍ ആദ്യം കൊണ്ടുപോയി. പാലക്കാട്ടെ ജെഎസ്‌എ ട്രേഡേഴ്സാണ് ബസുകള്‍ പൊളിക്കാനുള്ള കരാര്‍ ഏടുത്തത്. ബസുകള്‍ ഡിപ്പോയില്‍ നിന്ന് നീക്കം ചെയ്യുന്നതോടെ ഡിപ്പോയ്ക്കുള്ളിലെ സ്ഥലസൗകര്യം വര്‍ധിക്കുമെന്ന് സന്തോഷത്തിലാണ് ജീവനക്കാര്‍.

Prev Post

ഉയിരാണ് കതിര്‍’ പദ്ധതിക്ക് തുടക്കമായി.

Next Post

മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി 13 ന് ലേബര്‍ രജിസ്ട്രേഷൻ ക്യാന്പ് നടത്തുന്നു.

post-bars