ബി ജെ പി പരാതി നൽകി
പിറവം : സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനേയും അപകീർത്തി പെടുത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയ ജാൻമണിക്കെതിരെ പിറവം നിയോജക മണ്ഡലത്തിലെ പിറവം, മുളന്തുരുത്തി പോലീസ് സ്റ്റേഷനുകളിൽ ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ലാ സെക്രട്ടറി സിജു ഗോപാലകൃഷ്ണൻ, സംസ്ഥാന സമിതിയംഗം പി കെ സജോൾ, ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് ടി.കെ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടി ആവശ്യപെട്ടുകൊണ്ട് പരാതി നൽകി
.
