വ്യാപാരികൾക്കായി ലോൺ മേള സംഘടിപ്പിച്ചു
പിറവം : കേരള ബാങ്ക് പിറവം ശാഖയും, മർച്ചന്റ്‌സ് അസ്സോസിയേഷനും ചേർന്ന് വ്യാപാരികൾക്കായി ലോൺ മേള സംഘടിപ്പിച്ചു . ലോൺ മേളയുടെ ഉദ്‌ഘാടനം രക്ഷാധികാരി ഷാജി ഇലഞ്ഞിമറ്റത്തിൽ നിർവഹിച്ചു .ബാങ്കിന്റെ വിവിധയിനം വായ്‌പ പദ്ധതിളെ കുറിച്ച് മുവാറ്റുപുഴ ഏരിയ മാനേജർ സീബാ. പി. സി ക്ലാസുകൾ നൽകി. മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത് അധ്യക്ഷത വഹിച്ചു .ബ്രാഞ്ച് മാനേജർ സുമിത മനോജ്‌കുമാർ, എബി .എം സുനിൽകുമാർ, സാജു കുറ്റിവേലിൽ ,കെ.ജെ ഏലിയാസ് , ജിജി സോണി എന്നിവർ സംസാരിച്ചു .
ചിത്രം : കേരള ബാങ്ക് പിറവം ശാഖയും, മർച്ചന്റ്‌സ് അസ്സോസിയേഷനും ചേർന്ന് വ്യാപാരികൾക്കായി സംഘടിപ്പിച്ച ലോൺ മേള രക്ഷാധികാരി ഷാജി ഇലഞ്ഞിമറ്റത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു.
