Back To Top

July 8, 2026

പിറവം ഗവ.എച്ച്എസ്എസിൽ പ്ലസ് വൺ പ്രവേശനോത്സവവും : അന്നക്കുട്ടി സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും

 

പിറവം: പിറവം ഗവ. എച്ച് .എസ്. എസിൽ പ്ലസ് വൺ പ്രവേശനോത്സവും പൂർവ്വ അധ്യാപികയായിരുന്ന അന്നക്കുട്ടി സൈമണിൻ്റെ സ്മരണാർത്ഥം നൽകുന്ന അന്നക്കുട്ടി സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പിന്റെ വിതരണവും നടന്നു. നഗരസഭ ചെയർപേഴ്സൺ കെ.ആർ പ്രദീപ്കുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. പിടി.എ പ്രസിഡന്റ് സി.കെ സജി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി, ,ജനപ്രതിനിധികളായ അഡ്വ.ഷിബു തോമസ്, ജയ്‌സൺ പുളിക്കൽ, വത്സല വർഗീസ്, രമ്യ ബിജോയ്, സ്കൂൾ പ്രിൻസിപ്പാൾ ബിധു.ബി, പ്രധാനാധ്യാപിക പി.ബീന, ഈന്തുംകാട്ടിൽ കുടുംബങ്ങളായ അന്ന സിജു, സൈമൺ സിജു, ഇ.ജെ ഷിബു, സ്റ്റാഫ് സെക്രട്ടറി ഷിബു. എസ് തുടങ്ങിയവർ സംസാരിച്ചു.ഹൈസ്കൂൾ വിഭാഗം സീനിയർ അധ്യാപകൻ ബിനോയ് സ്കറിയ, ജോമി പോൾ, സരിത പ്രഭാകർ എന്നിവർ വിവിധ

ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

 

ചിത്രം- പിറവം ഗവ.എച്ച്എസ്എസിൽ നടന്ന അന്നക്കുട്ടി സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണം

 

 

Prev Post

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്.

Next Post

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കണം

post-bars