Back To Top

June 16, 2026

നായ്‌ക്കുട്ടികളെ ടൗണിൽ ഉപേക്ഷിച്ച നിലയിൽ – പിറവത്ത് തെരുവ് നായ ശല്യം രൂക്ഷമായി

 

 

പിറവം : പിറവം ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം അതിരൂക്ഷമാകുന്നു. പ്രധാന കവലകൾ നായ്ക്കൾ കൈയടക്കിയതോടെ ഭയന്നാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചാക്കിൽ പൊതിഞ്ഞ നായ്‌ക്കുട്ടികളെ ടൗണിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പിറവം മാർക്കറ്റിന് സമീപം നായ്‌ക്കുട്ടികളുമായി നടക്കുന്ന നായ മൂലം വഴിനടക്കാൻ വഴി നടക്കാൻ പറ്റാത്ത നിലയിലാണ് . ഒരു സ്‌കൂൾ വിദ്യാർത്ഥിനിയേയും, വീട്ടമ്മയേയും പിറകിൽ നിന്ന് വസ്ത്രത്തിൽ കടിച്ചു ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പിറവം ടൗൺ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം, ആശുപത്രി ജംഗ്ഷൻ, വിവിധ സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിലെല്ലാം വൻ നായ്ക്കൂട്ടങ്ങളാണ് തമ്പടിച്ചിരിക്കുന്നത്.

കാൽനടയാത്രക്കാരെ മാത്രമല്ല, ഇരുചക്ര വാഹന യാത്രക്കാരെയും നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്.

വളർത്തുമൃഗങ്ങളെപ്പോലും ഇവ കൂട്ടമായി വന്ന് ആക്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതികൾ ( എ.ബി.സി. പ്രോഗ്രാം) കൃത്യമായി നടത്തി നായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ നഗരസഭയും മൃഗസംരക്ഷണ വകുപ്പും അടിയന്തരമായി നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

 

ചിത്രം : പിറവം ടൗണിൽ നായ്‌ക്കുട്ടികളെ ഉപേക്ഷിച്ച നിലയിൽ.

Prev Post

പിറവത്തെ തൂക്കുപാലങ്ങൾക്ക് ശാപമോക്ഷം. നഗരസഭയ്ക്ക് വിട്ടു കിട്ടി

Next Post

വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം. ഫ്രാൻസിസ് ജോർജ് എം.പി.

post-bars