Back To Top

June 12, 2026

വിജയത്തിളക്കത്തിൽ പുത്തൻകുരിശിന്റെ മിടുക്കികൾ; അനിത ഗീവർഗീസിനും മരിയാ ജിഫിക്കും അനുമോദനം.

 

കോലഞ്ചേരി :ഐഎൻറ്റിയുസി പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ജി സർവകലാശാല ബി.കോം പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കിയ അനിത ഗീവർഗീസിനെയും,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പുത്തൻകുരിശ് പള്ളിപ്പുറം വീട്ടിൽ കുമാരി മരിയാ ജിഫിയെയും ആദരിച്ചു

എം.എൽ.എ വി. പി. സജീന്ദ്രൻ ഇരുവർക്കും മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം (മൊമെന്റോ) കൈമാറി.

 

ഐഎൻ.റ്റിയുസി മണ്ഡലം പ്രസിഡന്റ്‌ അരുൺ പാലിയത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ മനോജ്‌ കാരക്കാട്, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ്‌ റെജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൈസൽ ജബ്ബാർ,ബ്ലോക്ക് ഭാരവാഹികളായ ബെന്നി പുത്തൻവീടൻ,എം. എം. ലത്തീഫ്,പോളച്ചൻ പോൾ, ജോർജ് വർക്കി,ഷൈജു പി. എസ്,എനിൽ ജോയ്,എം.സി. മത്തായി,സുകുമാരൻ, കൃഷ്ണകുമാർ,ജോർജ് സി വി തുടങ്ങിയ പ്രമുഖരും അനുമോദന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Prev Post

സഞ്ചാരികളുടെ തിരക്കേറി പാമ്പാക്കുട അരീക്കൽ വെളളച്ചാട്ടം

post-bars