Back To Top

June 5, 2026

കേരളത്തില്‍ മഴ ശക്തമാകുന്നു. നാളെ വടക്കൻ ജില്ലകളില്‍ റെഡ് അലർട്ട്.

കൊച്ചി ; ഈ സീസണിലെ ആദ്യ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലർട്ട്.

 

മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്.

 

കോട്ടയം അമ്മൻചേരിയില്‍ കനത്ത മഴയില്‍ വീടിൻ്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. കാഞ്ഞിരംകാലയില്‍ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ബിനോയുടെ ഭാര്യ ടിനു , മക്കളായ എബിള്‍ , ബ്രയാൻ എന്നിവർക്കാണ് പരിക്കേറ്റത്.

 

ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വെളുപ്പിനെ ആണ് അപകടം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഉണ്ടായത് കനത്ത കാറ്റ്. രാവിലെ പത്ത് മണിയോടെയാണ് കാറ്റ് വീശിയത്. പലയിടങ്ങളിലും മരം കടപുഴകി വീണു. കിഡ്സണ്‍ കോർണറില്‍ എല്‍ഐസി ഓഫീസിന് പിറകിലേക്ക് മരം വീണു.

Prev Post

നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ സമർപ്പിച്ച ധവളപത്രത്തിലെ കണക്കുകള്‍ പൂർണ്ണമായും തള്ളി കൊച്ചി…

Next Post

പാമ്പാക്കുടയിൽ ഹരിതശോഭയോടെ പരിസ്ഥിതി ദിനാചരണം

post-bars