Back To Top

May 25, 2026

കുടുംബ സംഗമവും വാർഷിക പൊതുയോഗവും  

 

പിറവം : പാമ്പാക്കുട ഫ്രണ്ട്സ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും വാർഷിക പൊതുയോഗവും പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് ഷീല ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സി.ടി.ഉലഹന്നാൻ അധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗം കുഞ്ഞുമോൻ ഫിലിപ്പും, പഠനോപകാരണങ്ങളുടെ വിതരണം വാർഡ് മെമ്പർ അൻസു പൗലോസും നിർവഹിച്ചു. റീമി ജോൺസൺ,രാജേഷ്.ടി.എ, പ്രീതി ബിനു, സിപി സ്കിയ, അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സതീഷ്.സി (പ്രസിഡന്റ്), അനു.കെ.കുട്ടപ്പൻ (സെക്രട്ടറി), മോൻസി തോമസ് ( ട്രഷറർ).

 

ചിത്രം : പാമ്പാക്കുട ഫ്രണ്ട്സ് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും, വാർഷിക പൊതുയോഗവും പഞ്ചായത്ത് പ്രസിഡൻറ് ഷീല ബാബു ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

എൻഎസ്എസ് കരയോഗം കുടുംബമേള

Next Post

കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ കൊടിയേറി

post-bars