കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ കൊടിയേറി
പിറവം : വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പുണ്യവാനായ കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ 217- മത് ശ്രാദ്ധപ്പെരുന്നാളിന് (ഇടവം 15 പെരുന്നാൾ) ഫാ. സജോ തോമസ് കൊടിയേറ്റി . മെയ് 26 ന് വൈകിട്ട് 6.30 ന് തേവനാൽ താഴ്വരയിലെ ദയറ ചാപ്പലിൽ സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. മെയ് 27 വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം, 7.30 ന് അനുസ്മരണ പ്രഭാഷണം, വെട്ടിക്കൽ ദയറയിലേക്ക് പ്രദക്ഷിണം, ആശീർവാദം, അത്താഴം ഊട്ട്. മെയ് 28 രാവിലെ 7.00 ന് പ്രഭാത നമസ്കാരം, 8.00 ന് വിശുദ്ധ കുർബാന (ഫാ. ഡോ. തോമസ് വർഗീസ് അമയിൽ- മലങ്കര സഭ വൈദീക ട്രസ്റ്റി), സ്ലീബാ എഴുന്നള്ളിപ്പ്, തേവനാൽ താഴ്വരയിലെ ദയറാ ചാപ്പലിലെയ്ക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ, കൊടിയിറക്കം.
ചിത്രം: തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ കാട്ടുമങ്ങാട്ട് ഇളയ ബാവായുടെ ശ്രാദ്ധ പെരുന്നാളിന് ഫാ. സജോ തോമസ് കൊടിയേറ്റുന്നു.
