താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം
പിറവം : പ്രശസ്ത വാദ്യകലാകാരൻ താഴുത്തേടത്ത് മുരളീധര മാരാർക്കു ജന്മനാടിന്റെ ആദരം. അനുമോദന സമ്മേളനം നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. രാമമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജുവിൻറെ അധ്യക്ഷനായി. സുവർണ മുദ്ര പെരുവനം കുട്ടൻ മാരാരും, വാദ്യരത്ന പുരസ്‌കാരം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും, പ്രശസ്തി പത്രം കാവനാട് രവി നമ്പൂതിരിയും സമർപ്പിച്ചു. കാശാംകോട്ടം ശ്രീനാഥ് നമ്പൂതിരി, ബിലഹരി എസ്.മാരാർ, തൃക്കാമ്പുറം ജയൻ മാരാർ, പഞ്ചായത്ത് ഭരണസമിതി അംഗം സിന്ധു രവി, വിവിധ സംഘടനാ പ്രതിനിധികളായ കെ.എൻ.മധു, ഡോ.പി.എൻ.സുദർശൻ, കാലടി കൃഷ്ണയ്യർ, പെരുവനം സതീശൻ മാരാർ, അന്തിക്കാട് പത്മനാഭൻ, കെ.ജയചന്ദ്രൻ നായർ, വൈക്കം ചന്ദ്രൻ മാരാർ, വാരപ്പെട്ടി ജയകൃഷ്‌ണൻ മാരാർ, മറ്റൂർ വേണു മാരാർ സച്ചിൻ അജിത്എന്നിവർ പ്രസംഗിച്ചു. തുടർന്നു മേജർ സെറ്റ് പഞ്ചവാദ്യം അവതരിപ്പിച്ചു.
ചിത്രം : പ്രശസ്ത വാദ്യകലാകാരൻ താഴുത്തേടത്ത് മുരളീധര മാരാരെ ആദരിക്കുന്ന അനുമോദന സമ്മേളനം നടൻ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
.
