Back To Top

May 5, 2026

അൽമായ ദിനം ആചരിച്ചു

 

പിറവം: പിറവം മലങ്കര കാത്തോലിക്ക പള്ളിയിൽ എം.സി.എ. സംഘടനയുടെ ആഭിമുഖ്യത്തിൽ അൽമായ ദിനം സംഘടിപ്പിച്ചു . സമ്മേളനം മൂവാറ്റുപുഴ രൂപത എം.സി.എ. പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ടു ഉദ്‌ഘാടനം ചെയ്തു . വികാരി റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത്‌ അധ്യക്ഷത വഹിച്ചു . പിറവം മുനിസിപ്പൽ കൗൺസിലർ ജിജി ജോജി, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , സി കെ നാഥൻ , മാത്യു തുരുത്തേൽ എന്നിവർ പ്രസംഗിച്ചു . ദീർഘകാലം സേവനം ചെയ്ത വ്യക്തികളെ യോഗത്തിൽ ആദരിച്ചു.

 

ചിത്രം : പിറവം മലങ്കര കാത്തോലിക്ക പള്ളിയിൽ സംഘടിപ്പിച്ച അൽമായ ദിനം മൂവാറ്റുപുഴ രൂപത എം.സി.എ. പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ടു ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പ്രമുഖ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരണപ്പെട്ടു.

Next Post

കർണാടകയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായധനവുമായി കർണാടക മന്ത്രി രാമമംഗലത്ത്

post-bars