ജല വിതരണം തടസ്സപ്പെടും
പിറവം : പിറവം 110 കെ.വി. സബ് സ്റ്റേഷൻ, പാനൽ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികൾ നടക്കുന്നതിനാൽ, ഈ കാലയളവിൽ ഒരു 12.5 എം.വി.എ. ട്രാൻസ്ഫോർമർ ഐസലേറ്റ് ചെയ്യേണ്ടിവരും. അതിനാൽ സ്റ്റേഷന്റെ ഫീഡിംഗ് ശേഷി കുറയുന്നതായിരിക്കും എന്ന് കെ.എസ്.ഈ.ബി. അറിയിച്ചിരിക്കുന്നു. ആയതിനാൽ കക്കാട് ജലശുദ്ധീകരണശാലയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന – പിറവം മുനിസിപ്പാലിറ്റി തിരുമാറാടി പാമ്പാക്കുട രാമമംഗലം, ഇലഞ്ഞി, ഇടയ്ക്കാട്ടുവയൽ, മണീട് ഉദയംപേരൂർ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ 17.03.2026 വരെ ജലവിതരണം തടസ്സപ്പെടുന്നതാണ് എന്ന് പിറവം വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
