പിറവം കൺവൻഷൻ നാളെ മുതൽ
പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പിറവം കൺവൻഷൻ 15 ഞായർ മുതൽ 19 വ്യാഴം വരെ നടത്തും. വലിയപള്ളി അങ്കണത്തിൽ വച്ച് നടക്കുന്ന കൺവൻഷനിൽ എല്ലാദിവസവും 6 ന് സന്ധ്യാനമസ്കാരം, 6.45 ന് ഗാനശുശ്രൂഷ, 7.15 ന് വചന സന്ദേശം എന്നിങ്ങനെയാണ് പ്രോഗ്രാം. ഫാ.സിബി മാത്യൂ വർഗീസ്, ബ്രദർ നന്ദുജോൺ, ഫാ.ബ്രിൻസ് അലക്സ്, ബ്രദർ സുനിൽ ജോൺ, ഫാ. ഗീവർഗീസ് വള്ളിക്കാട്ടിൽ എന്നിവർ സന്ദേശം നൽകുമെന്ന് വികാരി ഫാ . ഏലിയാസ് ചെറുകാട്ട് അറിയിച്ചു.
