Back To Top

March 11, 2026

പെൻഷനേഴ്‌സ് ജീവിത സമര യാത്രക്ക് പിറവത്ത്‌ സ്വീകരണം

 

 

പിറവം : എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധത്തിനും ജനദ്രോഹ നടപടികൾക്കുമെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ട്രഷറർ കെ വി മുരളി നയിക്കുന്ന ജീവിത സമര യാത്രക്ക് 12/03/2026 വ്യാഴാഴ്ച 5 മണിക്ക് പിറവത്ത് സ്വീകരണം നൽകും. സ്വീകരണ സമ്മേളനത്തിന് മുൻപ് അസോസിയേഷൻ പിറവം മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്‌ഘാടനം ജാഥ ക്യാപ്റ്റൻ കെ.വി. മുരളി നിർവഹിക്കും. പിന്നീട് പള്ളിക്കവലയിൽ നടക്കുന്ന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് വി .ജെ ജോസഫ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം അഡ്വ അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ ആർ പ്രദീപ് കുമാർ ,യുഡിഎഫ് നേതാക്കളായ കെ ആർ ജയകുമാർ,

പി സി ജോസ്, ആർ ഹരി, ജോർജ് പി എബ്രഹാം , തോമസ് മല്ലിപ്പുറം, അരുൺ കല്ലറയ്ക്കൽ, ഷാജു ഇലഞ്ഞിമറ്റം, ജില്ലാ നിയോജകമണ്ഡലം , മണ്ഡലം ഭാരവാഹികൾ, മുനിസിപ്പൽ കൗൺസിലർമാർ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.

 

Prev Post

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

Next Post

മുളന്തുരുത്തിയിൽ 37.43 കോടിയുടെ ജനകീയ ബജറ്റ് .

post-bars