Back To Top

February 13, 2026

ഹരിതം സഹകരണം മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

 

പിറവം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സർക്കാരിൻറെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ ചെത്തിക്കോട്ടിൽ കൃഷി ചെയ്ത ഹരിതം സഹകരണം മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻറ് പി.വി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു . ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ലിജോ ജോർജ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ ജോഷി , ഭരണസമിതി അംഗങ്ങളായ ലേഖ ഷാജി, വി കെ കൃഷ്ണൻകുട്ടി, ബാങ്ക് സെയിൽ ഓഫീസർ ഇന്ദുകുമാരി ബി , സ്ഥലം ഉടമ സോമസുന്ദരൻ ബാങ്ക് സെക്രട്ടറി സന്ധ്യ ആർ മേനോൻ, അസിസ്റ്റൻ്റ് സെക്രട്ടറി സിജു പി.എസ്, ബ്രാഞ്ച് മാനേജർമാരായ ശ്രീജ കെ എസ്, ആദർശ് എം സുരേഷ് എന്നിവർ സംസാരിച്ചു . ജൈവ രീതിയിൽ കൃഷി ചെയ്ത മഞ്ഞൾ സംസ്കരിച്ച് ഹരിതം സഹകരണം മഞ്ഞൾപൊടി ഏപ്രിലിൽ ലഭ്യമാക്കുമെന്ന് ബാങ്ക് പ്രസിഡൻറ് എം പി ഉദയൻ അറിയിച്ചു.

 

ചിത്രം : എടയ്ക്കാട്ടുവയൽ ചെത്തിക്കോട്ടിൽ കൃഷി ചെയ്ത ഹരിതം സഹകരണം മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

പാലിയേറ്റിവ് രോഗി ബന്ധു കുടുംബസംഗമം നടത്തി

Next Post

ഭക്തി നിർഭരമായ ചടങ്ങുകളോടെ പാഴൂരിൽ മഹാശിവരാത്രി കൊണ്ടാടി

post-bars