Back To Top

February 7, 2026

പിറവം മുനിസിപ്പാലിറ്റി വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പുകളായി

 

പിറവം : പിറവം മുനിസിപ്പാലിറ്റിയിലെ 2026 -27 വാർഷിക പദ്ധതികൾ രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വർക്കിംഗ് ഗ്രൂപ്പുകൾ കൂടി. 16 മേഖലകളായി തിരിച്ച് 15 അംഗങ്ങൾ വീതം പങ്കെടുത്ത വർക്കിംഗ് ഗ്രൂപ്പുകളിൽ നിരവധിയായ പ്രൊജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ നടന്നു. മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ചെയർമാൻമാരായ വിവിധ ഗ്രൂപ്പുകളിൽ വിവിധ മേഖലകളിലെ പ്രഗൽഭരായ വ്യക്തികൾ പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ അന്നമ്മ ഡൂമി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അരുൺ കല്ലറക്കൽ,ജയ്സൺ പുളിക്കൽ,വത്സല വർഗീസ്, ജിൻസി രാജു, സെക്രട്ടറി പ്രകാശ് കുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

 

ചിത്രം : പിറവം മുനിസിപ്പാലിറ്റി 2026 27 വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് നടന്ന വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

പിറവത്ത്‌ യു.ഡി.എഫ് ഭരണസമിതിയുടെ ധൂർത്ത്‌ അവസാനിപ്പിക്കണം -എൽ.ഡി.എഫ്. – കൗൺസിസിൽ യോഗം ബഹിഷ്കരിച്ചു

Next Post

മുൻ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം സാബു കെ ജേക്കബ് രാജിവച്ചു

post-bars