എം സ് എം ഐ ടി ഐ യില് ജീവിത പരിശീലന സെമിനാർ
പിറവം : സ്വാന്തന സീനിയേർസ് ഫോറത്തിന്റെയും വിവിധ സീനിയർ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പിറവം എം സ് എം ഐ ടി ഐ യില് വെച്ച് ജീവിത പരിശീലന സെമിനാർ നടത്തി . ജീവിതം-സുന്ദരം സുന്ദരം സഫലം , ജീവിത പ്രതിസന്ധികൾ , സമ്മർദങ്ങൾ അതിജീവനം തുടങ്ങിയ വിഷയങ്ങൾ , യോഗ എന്നീ വിഷയങ്ങൾ ആസ്പദമാക്കി ഡോ. വത്സ ജോർജ് ( ബാംഗ്ലൂർ ) ക്ലാസ് എടുത്തു . എം സ് എം ഐ ടി ഐ ഡയറക്ടർ ഫാ.ഡോ. ബേബി മഠത്തിക്കന്നത് ആമുഖ പ്രഭാക്ഷണം നടത്തി .മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , റോസമ്മ ജോണി , മാത്യൂസ് തുരുത്തേൽ , വത്സമ്മ നാഥൻ, ഷെൽബി ബാബു തുടങ്ങിയവർ സംബന്ധിച്ചു.
ചിത്രം : സ്വാന്തന സീനിയേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജീവിത പരിശീലന സെമിനാറിൽ ഫാ.ഡോ. ബേബി മഠത്തിക്കന്നത് ആമുഖ പ്രഭാക്ഷണം നടത്തുന്നു.
