തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന പുതിയ നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് ടിജെ ആഞ്ചലോസ്
പിറവം : ഗ്രാമീണ ജനതയുടെ ദാരിദ്യത്തിന് കുറച്ചെങ്കിലും പരിഹാരം കണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന പുതിയ നിയമം പിൻവലിക്കുന്നത് വരെ തൊഴിലാളി പ്രക്ഷോഭം തുടരുമെന്ന് എ ഐ ടി യു സി സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് പ്രസ്താവിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് എഐടിയുസി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി എഐടിയുസി പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എ. എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ ഗോപി, എം എം ജോർജ്, അഡ്വ. ജിൻസൺ വി പോൾ, സി എൻ സദാമണി, അഡ്വ. ബിമൽ ചന്ദ്രൻ, കെ ജയചന്ദ്രൻ, അംബിക രാജേന്ദ്രൻ, കെസി തങ്കച്ചൻ, ബീന സജീവൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : എഐടിയുസി പിറവം നിയോജകമണ്ഡലം കമ്മിറ്റി പിറവം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് ടിജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു.
