Back To Top

November 11, 2025

ബി.ജെ.പി. വാർഡ് കൺവെൻഷൻ

 

പിറവം : ബിജെപി എടക്കാട്ടുവയൽ പഞ്ചായത്ത്‌,വിടാങ്ങര വാർഡ് കൺവെൻഷൻ നടന്നു.പഞ്ചായത്ത്‌ സമിതി അധ്യക്ഷൻ എസ് എ അരുൺകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വക്താവ് പി.ആർ ശിവശങ്കർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഉപജില്ലാ കലോത്സവ വിജയികൾക്ക് അദ്ദേഹം മൊമെന്റോ നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ എം ആശിഷ്,ജില്ലാ വൈസ് പ്രസിഡന്റ് വി എസ് സത്യൻ ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് കെ ആർ പ്രശാന്ത്, രാഷ്ട്രീയ സ്വയം സേവക സംഘം ചോറ്റാനിക്കര നഗർ സഹകാര്യവാഹക്ആർ.വി. രാജേഷ്, ബൂത്ത്‌ പ്രസിഡന്റ് തമ്പി കെ എസ്, ബൂത്ത്‌ സെക്രട്ടറി സി ആർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

ചിത്രം : ബി.ജെ.പി. വാർഡ് കൺവെൻഷനിൽ ഉപജില്ലാ കലോത്സവ വിജയികൾക്ക് മൊമെന്റോ നൽകി ആദരിക്കുന്നു.

 

Prev Post

നിര്യാതയായി

Next Post

ഹോപ്പ് ‘ ലഹരി വിമോചന കേന്ദ്രം കൂദാശ നിർവഹിച്ചു

post-bars