Back To Top

November 11, 2025

ഹോപ്പ് ‘ ലഹരി വിമോചന കേന്ദ്രം കൂദാശ നിർവഹിച്ചു

 

പിറവം : ലഹരിയുടെ വിപത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ സ്ഥാപിച്ച

‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രത്തിൻ്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു.

മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മാത്യൂസ് മോർ തീമോത്തിയോസ്, വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനും, സംസ്‌കാരിക നായകനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, ജസ്റ്റിസ് നാരായണക്കുറുപ്പ്, സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റ് അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യാക്കോബ് മോർ അന്തോണിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മാത്യൂസ് മോർ തീമോത്തിയോസ്, കോർഡിനേറ്റർ ഫാ. അതുൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഈ സ്ഥാപനം ലഹരി വിമോചന ചികിത്സകൾക്ക് പുറമെ മദ്യപാനത്തിൽ നിന്നും വിമോചനം പ്രാപിച്ചവരുടെ കൂട്ടായ്‌മ , വിദഗ്ദ്ധ കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്‌സുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നു.

 

ചിത്രം : ആരക്കുന്നം വട്ടപ്പാറയിൽ സ്ഥാപിച്ച ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രത്തിൻ്റെ ഉദ്‌ഘാടനം പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.

 

 

Prev Post

ബി.ജെ.പി. വാർഡ് കൺവെൻഷൻ

Next Post

കൂത്താട്ടുകുളം പൈനാപ്പിള്‍ ദുബായിലേക്ക് കയറ്റുമതി ചെയ്തു.

post-bars