പിറവത്ത് വി എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു
പിറവം: പിറവം നഗരസഭ നിർമ്മിച്ച വി എസ് അച്ചുതാനന്ദൻ സ്മാരക എ സി ഹാൾ കൃഷിമന്ത്രി പി .പ്രസാദ് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. അഡ്വ. അനൂപ് ജേക്കബ്ബ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർമാൻ കെ പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ, രാജു പാണാലിക്കൽ, പി.ഗിരീഷ്കുമാർ, ഡോ. സജ്ജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ, മോളി വലിയകട്ടയിൽ, ബാബു പാറയിൽ, രമ വിജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. എൻ ഗോപി, പി.ബി രതീഷ്, സോജൻ ജോർജ്, സുരേഷ് ചന്തേലിൽ എന്നിവർ പങ്കെടുത്തു. നഗരസഭ തനത് ഫണ്ട് 75 ലക്ഷം മുടക്കി നഗരസഭ കാര്യാലയത്തിൻ്റെ അഞ്ചാം നിലയിലാ ണ് ഹാൾ. നാലായിരം സക്വയർ ഫീറ്റിൽ സെൻട്രലൈസ്ഡ് ഏസി, കസേര, സ്റ്റേജ്, ജനറേറ്റർ തുടങ്ങിയ സൗകര്യത്തോടെയാണ് ഹാൾ സജ്ജമാക്കിയത്. ലിഫ്റ്റ് സൗകര്യവുമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് അലോഷിയുടെ ഗസൽ സന്ധ്യയും നടന്നു.
ചിത്രം – പിറവം നഗരസഭ നിർമ്മിച്ച വി.എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ മന്ത്രി പി. പ്രസാദ് ഹാൾ ഉദ്ഘാടനം ചെയ്യുന്നു
