Back To Top

October 13, 2025

പുരാതന നാണയങ്ങളുടെ അപൂർവ ശേഖരവുമായി കിഴുമുറി പള്ളി

 

പിറവം : പുതുതലമുറയിൽ കേട്ടുകേൾവിയും വായിച്ചറിവും മാത്രമുള്ള പഴയ നാണയങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരവുമായി കിഴുമുറി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി . കാലണ, ഒരണ, ഓട്ടകാലണ മുതൽ ഒന്നര നൂറ്റാണ്ടു മുമ്പ് നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് പള്ളിയിലുള്ളത് . കൂടാതെ ഫ്രാൻസ് , ഇസ്രായേൽ , ബ്രസീൽ, മലേഷ്യ തുടങ്ങി മറ്റു പല രാജ്യങ്ങളിൽ നിന്നുള്ളവയും ചരിത്രശേഷിപ്പായി ഇക്കൂട്ടത്തിലുണ്ട്. തലമുറകളായി പള്ളിയിലെ മുൻ ഭാരവാഹികൾ അമൂല്യമായ കരുതി വച്ചവയാണ് ഇത് .1894 ലാണു പള്ളിയുടെ നിർമാണം പൂർത്തിയായത് അന്ന് മുതൽ കാണിക്കയായി ലഭിച്ചവയിൽ പ്രത്യേകത തോന്നിയ വെള്ളി നാണയങ്ങൾ ഉൾപ്പടെ സൂക്ഷിച്ചു തുടങ്ങി. പിന്നീട് വന്നവരും പതിവു തെറ്റിക്കാതെ ഇത് തുടർന്നു. പള്ളിയുടെ മേബൂട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന നാണയങ്ങൾ കാലപഴക്കത്തിൽ ക്ലാവു പിടിച്ചു നിറം മങ്ങിത്തുടങ്ങിയിരുന്നു. ഇത് കഴുകുന്നതിനായി കഴിഞ്ഞ ദിവസം വികാരി ഫാ.ജോസഫ് മലയിലി ൻ്റെ നേതൃത്വത്തിൽ പുറത്തെടുത്തു. ട്രസ്‌റ്റി ബിനോയ് സഖറിയ, കൺവീനർമാരായ സാബു മാത്യു, ഐസി.പോൾ, ഷാജു ജോൺ തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു നാണയങ്ങളുടെ ശുചീകരണം നടത്തിയത്. അമുല്യമായ നാണയ ശേഖരം പ്ര ദർശിപ്പിക്കുന്നതിനു സ്‌ഥിരം ക്രമീകരണം ഏർപ്പെടുത്തുന്നതി നുള്ള തയാറെടുപ്പിലാണു പള്ളി ഭാരവാഹികൾ

 

ചിത്രം : കിഴുമുറി സെൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പുരാതന നാണയങ്ങൾ പുറത്തെടുത്തപ്പോൾ.

 

 

Prev Post

ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

Next Post

പിറവത്ത് വി എസ് അച്ചുതാനന്ദൻ സ്മാരക ഹാൾ നാടിന് സമർപ്പിച്ചു

post-bars