Back To Top

September 20, 2025

പിറവം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളം കളി; സംഘാടകസമിതി രൂപീകരിച്ചു ഒക്ടോബർ നാലിന് വള്ളം കളി നടക്കും

 

 

പിറവം: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ പിറവത്ത് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം ഒക്ടോബർ നാലിന് നടക്കും. പിറവം കൊള്ളിക്കൽ ഇറിഗേഷൻ വകുപ്പിൻ്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന സംഘടക സമിതി യോഗം അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു.

സംഘാടകസമിതി ഫിനാൻസ് കമ്മിറ്റി ചെയർമാനായി നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, റേസ് കമ്മിറ്റി ചെയർമാനായി നഗരസഭാ വൈസ് ചെയർമാൻ കെ പി സലിം, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.അജേഷ് മനോഹർ, രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ജിൽസ് പെരിയപ്പുറം, ലോ ആൻഡ് ഓർഡർ ചെയർമാൻ പി.ഗിരീഷ് കുമാർ, മീഡിയ ആൻഡ് പബ്ലിസിറ്റി ചെയർമാൻ രാജു പാണാലിക്കൽ, കൾച്ചറൽ ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ,

ജില്ലാ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിറ്റി ചെയർമാൻ പ്രശാന്ത് മമ്പുറത്ത്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ തോമസ് മല്ലിപ്പുറം, ഫുഡ് കമ്മിറ്റി ചെയർമാൻ അന്നമ്മ ഡോമി, പ്രാദേശിക വള്ളംകളി ചെയർമാൻ വത്സല വർഗീസ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

 

സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും സബ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുമായി സെപ്റ്റംബർ 22ന് പിറവം നഗരസഭ ഹാളിൽ യോഗം ചേരുന്നതിനും തീരുമാനമായി.

 

ഏറെ ജനപങ്കാളിത്തത്തോടെ മൂവാറ്റുപുഴയാറിൽ നടത്തുന്ന പിറവം ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഇത്തവണ നെഹ്റു ട്രോഫി ജേതാക്കളായ ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്.

 

പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ

വിനോദ സഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, നഗരസഭ വൈസ് ചെയർമാൻ കെ. പി സലിം, മൂവാറ്റുപുഴ ആർ ഡിഒ പി.എൻ അനിൽ, നഗരസഭ കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടു

ത്തു.

Prev Post

നിര്യാതയായി

Next Post

25ന് നഗരസഭ ഉപരോധം നടത്തുമെന്ന് നേതാക്കള്‍

post-bars