25ന് നഗരസഭ ഉപരോധം നടത്തുമെന്ന് നേതാക്കള്‍
കൂത്താട്ടുകുളം : യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ എല്‍ഡിഎഫ് മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ 25ന് നഗരസഭ ഉപരോധം നടത്തുമെന്ന് നേതാക്കള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.
സമര പ്രചാരണാർഥം 23ന് രാവിലെ 8.30ന് ഇടയാർ ഓലക്കാട് നിന്നും ആരംഭിക്കുന്ന വാഹന ജാഥ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യും.
നാലേമുക്കാല്‍ വർഷം സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണം നടത്തിയെന്നും. അപേക്ഷിച്ച എല്ലാവർക്കും വീടുനല്‍കിയെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വികസന പ്രവർത്തനങ്ങളെ ആകെ തകർക്കുന്ന നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനെതിരെയുള്ള ജനകീയ പ്രതിരോധമായി സമരം മാറുമെന്ന് അവർ പറഞ്ഞു. വാർത്താ സമ്മേളനത്തില്‍ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, ബിനീഷ് കെ. തുളസിദാസ്, എം.എം. അശോകൻ, അരുണ്‍ അശോകൻ എന്നിവർ പങ്കെടുത്തു.
