രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി യോഗം ചേർന്നു
പിറവം : സർക്കാർ ഉത്തരവ് പ്രകാരം പിറവം രജിസ്ട്രാർ ഓഫീസിൽ ആദ്യ ജനകീയ സമിതി യോഗം ചേർന്നു. യോഗത്തിൽ അഡ്വ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിച്ചു ജനപ്രതിനിധികളായ അഡ്വ. ജിൻസൺ പി പോൾ. വൈശാഖി. വിവിധ കക്ഷി നേതാക്കളായ സോമൻ വല്ലയിൽ. സോജൻ ജോർജ്. വർഗീസ് തച്ചിലുകണ്ടം , രാജു തെക്കൻ. രജിസ്ട്രൽ ബിന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു പിറവത്ത് ആവശ്യത്തിന് മുദ്രപത്രം (സ്റ്റാമ്പ് പേപ്പർ) കൂടുതൽ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ സോജൻ ജോർജ് ആവശ്യപ്പെട്ടു.