ഒലിപ്പുറം -അരയങ്കാവ് റോഡിൽ ഗതാഗത നിയന്ത്രണം
പിറവം : ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടു നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ഒലിപ്പുറം – അരയങ്കാവ് റോഡിൽ 20 -3 -25 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആരക്കുന്നത്ത് നിന്ന് വരുന്നവർ ഒലിപ്പുറം റെയിൽവേ ക്രോസ്സ് കഴിഞ്ഞു ഒലിപ്പുറത്ത് നിന്ന് തിരിഞ്ഞു ചങ്കാങ്കരിക്കൽ റോഡ് വഴി കുലയിറ്റിക്കരയിലേക്കും, ഒലിപ്പുറത്ത് നിന്ന് വരുന്നവർ ഇതേ വഴിയിലൂടെ തിരിച്ചും പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ ദേശീയ പാത ഉപവിഭാഗം അറിയിച്ചു.