മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
പിറവം: അനൂപ് ജേക്കബ് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നനുവദിച്ച മിനിമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ഇല്ലിക്കമുക്കട കവലയിൽ
അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ കെ.പി. സലിം ,കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, അന്നമ്മ ഡോമി,ജോജിമോൻ ചാരുപ്ലാവിൽ, നേതാക്കളായ ഡോമി ചിറപ്പുറം, അനിൽ ചാക്കിരിക്കാട്ടിൽ, മോഹനൻ സി.വി എന്നിവർ പ്രസംഗിച്ചു.
ചിത്രം : പിറവം ഇല്ലിക്കമുക്കടയിൽ നിർമ്മാണം പൂർത്തിയാക്കിയ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.