മയക്കുമരുന്ന് മാഫിയയ്ക്ക് പിണറായി സർക്കാർ കൂട്ടുനിൽക്കുന്നു: അബിൻ വർക്കി
പിറവം : കേരളത്തിൽ മയക്ക് മരുന്ന് മാഫിയയ്ക്ക് തളച്ചു വളരുവാൻ പിണറായി സർക്കാർ എല്ലാ സഹായവും ചെയ്തു കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി.കേരളത്തിൽ എന്ത് കുറ്റകൃത്യങ്ങൾ നടത്തിയാലും കുഴപ്പമില്ലയെന്ന അവസ്ഥയാണ് നിലവിലുള്ളത്. പിണറായി ഭരണത്തിൽ പോലീസ് നോക്കുകുത്തികളായി മാറിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
പിറവം നഗരസഭയിലെ കല്ലുവെട്ടാംമടയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബിൻ വർക്കി.
വാർഡ് പ്രസിഡണ്ട് സുകുമാരൻ കോലത്തുനിരപ്പിൽ അധ്യക്ഷത വഹിച്ചു.കെ. എസ്. യു സംസ്ഥാന ജനറൽ സെക്രട്ടറി മുബ്ബാസ് ഓടക്കാലി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ , മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറയ്ക്കൽ, പിറവം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യു.ഡി.എഫ് മണ്ഡലം ചെയർമാൻ
ഷാജു ഇലഞ്ഞിമറ്റം, മുൻസിപ്പൽ കൗൺസിലർമാരായ പ്രശാന്ത് മമ്പുറത്ത് , അന്നമ്മ ഡോമി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾ , മണ്ഡലം ഭാരവാഹികൾ വാർഡ് തല നേതാക്കൾ പ്രസംഗിച്ചു. യോഗത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും കാർഷികമേഖല മികച്ച കർഷകരെ പണിയായുധങ്ങളും, മികച്ച ക്ഷീരകർഷകർക്ക് പാൽപ്പാത്രവും ,ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് മൊമെന്റോയും നൽകി ആദരിച്ചു.
ചിത്രം : പിറവം നഗരസഭയിലെ കല്ലുവെട്ടാംമടയിൽ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്‌ഘാടനം ചെയ്യുന്നു.