Back To Top

March 18, 2025

കുടിവെള്ള പദ്ധതികൾക്കും, മാലിന്യ നിർമ്മാർജ്ജനത്തിനും മികച്ച പരിഗണന നൽകി – കെ. സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് പിറവം നഗരസഭ

By

 

പിറവം : 39,73,93,776/- രൂപ ആകെ വരവും ,36,66,15,060/- രൂപ ചെലവും 3,07,78,716/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പിറവം നഗരസഭാ ബഡ്‌ജറ്റ്‌ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം അവതരിപ്പിച്ചു.

നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു.

നഗരസഭയെ 25 വര്‍ഷത്തിന് അപ്പുറത്തേക്കുള്ള വികസനങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഡോ. വന്ദന ദാസ് മെമ്മോറിയല്‍ ഹാള്‍, മഹാത്മ അയ്യങ്കാളി ഗ്രൗണ്ട്, പണ്ഡിറ്റ് കറുപ്പന്‍ വിദ്യാഭ്യാസ ധനസഹായം, താലോലം, കുരുന്നുകള്‍ക്കൊരു കൂടാരം, അര്‍ബന്‍ റോഡ്, ജനറല്‍ ഓപ്പറേഷന്‍ തീയേറ്റര്‍, പിറവം ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍, ഹൈടെക് ടോയ്ലറ്റ് ബ്ലോക്ക്, എന്‍റെ പിറവം ശുചിത്വ പിറവം, മധുരം മാതൃത്വം 2.0 അടക്കമുള്ള മാതൃകാപരമായ പദ്ധതികളാണ് അവതരിപ്പിച്ചത്. നഗരസഭ പ്രദേശത്തെ മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ആവശ്യമായ വെള്ളം നല്‍കുന്നതിന് അധിക സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മ്മിക്കുന്നതിലേക്ക് കൊമ്പനാമലയില്‍ സ്ഥലം വാങ്ങുന്ന നടപടി പൂര്‍ത്തിയായിരിക്കുകയാണ്. ഇവിടെ ടാങ്ക് നിര്‍മ്മിക്കുന്നതിനും കക്കാടില്‍ നിന്നുമുള്ള കുടിവെള്ള വിതരണ പൈപ്പ് ലൈനും ഉള്‍പ്പെടെ അമൃത് പദ്ധതിയില്‍ 8 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും . കൂടാതെ കാലപഴക്കം മൂലം ജലവിതരണം തടസ്സപ്പെടുത്തുന്ന പഴയ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ബജറ്റ് വര്‍ഷം നടപ്പിലാക്കും. മാലിന്യ നിർമ്മാർജ്ജനത്തിനായി വിവിധങ്ങളായ പദ്ധതികളും പ്രഖാപിച്ചിട്ടുണ്ട് .

മുന്‍ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജൂബി പൗലോസ്, ബിമല്‍ ചന്ദ്രന്‍, ജില്‍സ് പെരിയപ്പുറം, ഷൈനി ഏലിയാസ്, വത്സല വര്‍ഗീസ് കൗണ്‍സിലര്‍മാരായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കല്‍, ബാബു പാറയില്‍, ജിന്‍സി രാജു, അന്നമ്മ ഡോമി, ഡോ. അജേഷ് മനോഹര്‍ ബജറ്റ് ചര്‍ച്ചയില്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം കൗണ്‍സില്‍ ബജറ്റ് പാസ്സാക്കി.

 

 

Prev Post

പിറവം നഗരസഭ ബഡ്‌ജറ്റ്‌ നിരാശാജനകം – പ്രതിപക്ഷം .

Next Post

മയക്കുമരുന്ന് മാഫിയയ്ക്ക് പിണറായി സർക്കാർ കൂട്ടുനിൽക്കുന്നു: അബിൻ വർക്കി

post-bars