പിറവം നഗരസഭ ബഡ്‌ജറ്റ് നിരാശാജനകം – പ്രതിപക്ഷം .
പിറവം : നഗര സഭയുടെ 2025-2026 വർഷത്തെ ബജറ്റ് തീർത്തും നിരാശാജനമാണെന്നും , നെൽകർഷകർക്കും നാളികേര കർഷകർക്കും ഉള്ള തുക വെട്ടി കുറച്ച് ,അവരെ അവഗണിക്കുകയും ചെത്തിരിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു . . ക്ഷീരകർഷകരെ പാടെ അവഗണിച്ചിരിക്കുന്നു. രണ്ടു വർഷമായി
ക്ഷീര കാര്ഷികർക്കു സബ്‌സിഡി നൽകുന്നില്ല. അംഗവൈകല്യം ഉള്ളവരുടെ 33 ശതമാനവും അംഗനവാടികൾ ക്കുള്ള 50 ശതമാനം തുകയും വെട്ടിക്കുറച്ചിരിക്കുകയാണ്. മാർക്കറ്റ് നവീകരണത്തിന് തുക വക കൊള്ളിച്ചില്ല. എസ്.സി.,എസ്.ടി. വിഭാഗത്തെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറവും കൗൺസിലർ രാജു പാണലിക്കാൻ എന്നിവർ പറഞ്ഞു .
