സെമിത്തേരിയിൽ പ്രാർഥിക്കുന്നതിനെ ചൊല്ലി തർക്കം വെട്ടിത്തറ ഓർത്തഡോക്‌സ് പള്ളിയിൽ സംഘർഷം
പിറവം: വെട്ടിത്തറ സെയ്ൻ്റ് മേരീസ് ഓർത്ത ഡോക്സ് പള്ളി സെമിത്തേരിയിൽ യാക്കോബായ വിഭാഗം പ്രാർഥന നടത്തുന്നതിനെചൊല്ലി തർക്കം. പോലീസും യാക്കോബായ വിഭാഗവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ഉന്തിലും തള്ളിലും പള്ളിമുറ്റത്തുവീണ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സജികുമാറിന് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന 12 യാക്കോബായ വിശ്വാസിക ളുടെ പേരിൽ പോലീസ് കേസെടുത്തു. പോലീസി നെ ആക്രമിച്ചതിനാണ് കേസ്. സെമിത്തേരിയിൽ അതിക്രമിച്ചു കടന്നതിന് ഓർത്തഡോക്സ് വിഭാഗം വികാരിയുടെ പരാതിയിൽ അൻപതോളം ആളു കളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.
കോടതിവിധിയെ തുടർന്ന് 2020 മുതൽ ഓർത്തഡോക്സ് വിഭാഗത്തിന്റെ അധീനതയിലാണ്ഇ വെട്ടിത്തറ പള്ളി . ഇവിടെ സംസ്കാരവും സെമിത്തേരി പ്രാർഥനയുമടക്കമുള്ള കാര്യങ്ങൾ യാക്കോബായ വിഭാഗം പുരോഹിതരുടെയും ശുശ്രൂഷകരുടെയും സാന്നിധ്യമില്ലാതെയാണ് നടത്തിയിരുന്നത്. രണ്ടാഴ്ച മുൻപ് സംസ്കാരത്തിന് യാക്കോബായ വിഭാഗം ശുശ്രൂഷകൻ കുപ്പായം ഇടാതെ ധൂപപ്രാർഥന നടത്തിയിരുന്നു. പള്ളി മാ നേജിങ് കമ്മിറ്റി യോഗം ചേർന്ന് ഇത് അനുവദി ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ശനിയാഴ്ച വൈകീട്ട് നടന്ന സംസ്ക്കാരത്തിലും യാക്കാബായവിഭാഗം ശുശ്രുഷകൻ പങ്കെടുത്തതാണ് ഇപ്പോഴത്തെ പ്രശ്നം ങ്ങൾക്ക് തുടക്കമിട്ടത്. ശനിയാഴ്ച വൈകീട്ട് ഇതേ ചൊല്ലി പള്ളിയിൽ സംഘർഷമുണ്ടായി. ഞായറാഴ്ച രാവിലെ യാക്കോബായ വിഭാഗം വിശ്വാസികൾ സെമിത്തേരിയിൽ വീണ്ടും പ്രാർത്ഥനക്കെത്തിയങ്കിലും സെമിത്തേരിയിൽ ധൂപ പ്രാർത്ഥന നടത്താൻ പോലീസ് അനുവദിച്ചില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സജികുമാർ പള്ളിമുറ്റത്ത് വീണത്. പുത്തൻകുരിശ് ഡിവൈ.എസ്.പി. വി.ടി. ഷാജൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കിയത്. വീഴ്ചയിൽ സി.ഐ.യു. ടെ വലത് കൈമുട്ടിന് പരിക്കേറ്റു. അദ്ദേഹം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു.
ചിത്രം : വെട്ടിത്തറ സെയ്ൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സെമിത്തേരിയിൽ പ്രാർഥന നടത്താനെത്തിയ യാക്കോബായ വിഭാഗത്തെ പോലീസ് തടഞ്ഞപ്പോൾ .