ലൈബ്രറി കൗൺസിൽ വായനാമത്സരം – വിജയിയെ അനുമോദിച്ചു .
പിറവം : ലൈബ്രറി കൗൺസിൽ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച വായന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എലിസബത്ത് ജിജിയെ അനുമോദിച്ചു. ഇതോടൊപ്പം പരിശീലനം നൽകിയ ടീച്ചർ ശ്രീകല സോം കുമാറിനെയും യോഗത്തിൽ അനുമോദിച്ചു. ഫാ.കുര്യാക്കോസ് കോർ കോപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു. ജോർജ് പി.എം, ഡോ.വി.എം. മാത്യു , ജോൺ കാർലേത്ത്, ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ് എന്നിവർ സംബന്ധിച്ചു.
ചിത്രം : ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായന മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ എലിസബത്ത് ജിജിയെ ഫാ.കുര്യാക്കോസ് കോർ കോപ്പ അവാർഡ് നൽകി ആദരിക്കുന്നു.