അങ്കണവാടി നിർമ്മാണം കല്ലിടീൽ നടത്തി
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 12 -ആം വാർഡില്‍ 45-ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മധുസൂദനന്‍ കെ പി , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിനി ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലതീക അനില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍ രതീഷ് കെ ദിവാകരന്‍, മെമ്പർമാരായ ജെറിന്‍ ടി ഏലിയാസ്, ലിജോ ജോർജ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോള്‍ ചാമക്കാല, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ താരേഷ്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ അജിത, ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ എം കെ എന്നിവർ സംബന്ധിച്ചു .
ചിത്രം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 45-ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ കല്ലിടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിക്കുന്നു.