Back To Top

January 8, 2025

ട്രെയിനിൽ നിന്ന് വീണ് യുവാവ് വീണുമരിച്ചു

By

 

പിറവം: കോയമ്പത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മണീട് കാരൂർകാവ് കാര്യത്ത്‌ ശശി -കലാദേവി ദമ്പതികളുടെ മകൻ

ശരത് ശശി(26) ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും ഇടയിൽ ബുധൻ പുലർച്ചെ 1.20 നാണ് സംഭവം. ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കോയമ്പത്തൂർ റെയിൽവേ പോലീസ് പറയുന്നത്. വീഴ്‌ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ബംഗളൂരുവിലേക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാനായി സുഹൃത്തുകളുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദര ശരൺ. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടുവളപ്പിൽ.

 

ചിത്രം : ശരത് ശശി .

Prev Post

ബി പി സി കോളജിൽ ദേശീയ സെമിനാർ

Next Post

തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി

post-bars