ബി പി സി കോളജിൽ ദേശീയ സെമിനാർ
പിറവം : ബി പി സി കോളജിലെ ഇലക്ട്രാണിക്സ്, കോമേഴ്സ്, ഇംഗ്ളീഷ് വിത്ത് ജേണലിസം വകുപ്പുകളും ഐ. ക്യു. എ .സിയും മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവ്വീസുമായി ചേർന്ന് ചേർന്ന് ജനുവരി 9,10 തിയതികളിലായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ: ഇന്നോവേഷൻസ് ഇൻ ഇലക്ട്രാണിക്സ്, കോമേഴ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിലെ സെമിനാർ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജി രജിസ്ട്രാർ പ്രൊഫ.എ.യു.അരുൺ ഉദ്ഘാടനം ചെയ്യും. മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവ്വീസ് ഡയറക്ടർ ഡോ.എബ്രഹാം കെ സാമുവൽ മുഖ്യപ്രഭാഷണം നടത്തും. കോളജ് പ്രസിദ്ധീകരിക്കുന്ന ഗവേഷണജേണലിന്റെ കവർ പേജിന്റെ പ്രകാശനം ഇലക്ട്രാണിക്സ് വിഭാഗം മേധാവി ജീൻ വർഗ്ഗീസ് നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ.ബേബി പോൾ, കൺവീനർ പ്രൊഫ.ജേക്കബ് എബ്രഹാം തുടങ്ങിയവർ സംസാരിക്കും. സെമികണ്ടക്ടേഴ്സ്, മാധ്യമങ്ങളും നിർമ്മിത ബുദ്ധിയും, ഡിജിറ്റൽ മാധ്യമങ്ങളും ജനാധിപത്യവും, സ്മാർട്ട് ഡിവൈസസ്. ഗവേഷണ രീതിശാസ്ത്രം മുതലായ മേഖലകളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. . 10 ന് സമാപന സമ്മേളനത്തിൽ എം ജി സർവ്വകലാശാല സിൻഡിക്കേറ്റംഗം ഡോ.എം.എസ്.സുമേഷ് മുഖ്യാതിതിയാകും. ഇലക്ട്രാണിക്സ്, കോമേഴ്സ്, കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിലായി അമ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കന്നുണ്ട്. രാജ്യത്തെ വിവിധ കോളജുകളിൽ നിന്നായി അധ്യാപകരും, ഗവേഷകരും, വിദ്യാർത്ഥികളുമായി സെമിനാറിൽ 250 പേർ പങ്കെടുക്കുമെന്ന് ജോയിന്റ് കൺവീനർമാരായ ജയിമോൾ കെ മാണി, രാധികരാജ് എന്നിവർ പറഞ്ഞു.