ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള പദ്ധതി- അപേക്ഷ പുതുക്കുന്ന നടപടി അഞ്ച് വർഷത്തിൽ ഒരിക്കലാക്കണം .
പിറവം : ബിപിഎൽ കുടുംബത്തിന് വർഷം 10000 ലിറ്റർ വെള്ളം സൗജന്യമായി ലഭിക്കുന്നതിന് കേരള വാട്ടർ അതോറിറ്റി ജനുവരി ഒന്നു മുതൽ 30 വരെ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു .അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് കരമടച്ച് രസീത്
കൈവകാശ രേഖ എന്നിവ സമർപ്പിക്കണം. എന്നാൽ ഇതേ ഉപഭോക്താവ് കഴിഞ്ഞ ജനുവരിയിലും ബിപിഎൽ ഉപഭോക്താവാണ് എന്ന് തെളിയിക്കുന്ന രേഖ ഉൾപ്പെടെ വാട്ടർ അതോറിറ്റി സമർപ്പിച്ചിട്ടുള്ളതാണ് .പിറവം വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷനിൽ മാത്രം 200800 കുടുംബങ്ങൾ ബിപിഎൽ വിഭാഗത്തിൽ പെട്ടവരാണ് .പ്രായംചെന്ന ഗുണഭോക്താക്കൾ അക്ഷയ വഴിയും ജനസേവനകേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി എല്ലാവർഷവും അപേക്ഷ നൽകുന്നതിന് പകരം അഞ്ചുവർഷത്തിൽ ഒരു പ്രാവശ്യം അപേക്ഷ പുതുക്കുന്ന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജലസേചന വകുപ്പ് മന്ത്രി മുമ്പാകെ ജനതാദൾ എസ് എറണാകുളം ജില്ലാ സെക്രട്ടറി സോജൻ ജോർജ് നിവേദനം നൽകി.