മാല്യന്യമുക്ത നവകേരളം ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു.
പിറവം : മാല്യന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി സി.പി.ഐ.എം. തോട്ടഭാഗം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എൻ. അപ്പുകുട്ടൻ നിർവഹിച്ചു. സി.പി.ഐ.എം. ലോക്കൽ കമ്മറ്റി അംഗം എം.കെ. രാജൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അനീഷ് ജോൺസൺ, ഇ.എസ് അപ്പുകുട്ടൻ, വി.എസ്. ശ്രീകുമാർ, കെ.എൻ. പ്രകാശ്, തമ്പി, അമ്മിണി രാജു, ശാന്ത, വനജ എം.കെ. എന്നിവർ പങ്കെടുത്തു.
ചിത്രം : മാല്യന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി നടത്തിയ ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എൻ. അപ്പുകുട്ടൻ നിർവഹിക്കുന്നു.