പീഡനക്കേസില്‍ 15 വര്‍ഷം തടവും 35,000 രൂപ പിഴയും
പിറവം : മുളക്കുളം ചേന്നാട്ടുകുഴിയില്‍ സാലു തങ്കച്ചനെ (35) യാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്‌ജി മഹേഷ് ജി. ശിക്ഷിച്ചത്. 2019 ഫെബ്രുവരി 11 നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഇരയായ പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. യുവാവിന്റെ ആവശ്യപ്രകാരം എറണാകുളം മറൈന്‍ഡ്രൈവില്‍ എത്തിയ പെണ്‍കുട്ടിയോട് തിരിച്ച് പിറവത്തിനു വരാന്‍ യുവാവ് ആവശ്യപ്പെട്ടു. അവിടെയെത്തിയ പെണ്‍കുട്ടിയുമായി യുവാവ് വീട്ടില്‍ പോയെങ്കിലും ബന്ധുക്കള്‍ കയറാന്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് ഇവര്‍ വല്യമ്മയുടെ വീട്ടിലേക്കു പോയി. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ പിറവം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് വിട്ടയച്ചു. എന്നാല്‍ ഒരു മാസത്തിനുശേഷം പെണ്‍കുട്ടി പീഡനത്തിനിരയായി എന്നു കാണിച്ച് വീട്ടുകാര്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പിറവം എസ്.എച്ച്.ഒയായിരുന്ന കെ.എസ്. ജയന്‍, എസ്.ഐ. വി.ഡി. റജിരാജ്, വനിതാ കോണ്‍സ്‌റ്റബിള്‍ കെ.വി. ബിനി എന്നിവരാണ് അനേ്വഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി.