Back To Top

December 31, 2024

ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്‌ഘാടനം ചെയ്തു.  

By

 

 

പിറവം : മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്‌ഘാടനം ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് ജിനിമോൾ. പി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു . എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. ജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു സജീവ്, അജി. കെ. കെ, പി. കെ. പ്രദീപ്‌, ജെയ്നി രാജു, ബിജു തോമസ്, ജൂലിയറ്റ് ബേബി, മണീട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മോളി,ബി.ഡി.ഒ. ഷാജു പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വനിതകൾക്കായി അഡ്വ. നിഹാരിക ഹേമരാജ് (കേരള ഹൈകോർട്ട് ),അഡ്വ .തനൂജ റോഷൻ ജോർജ് (കേരള ഹൈകോർട്ട് ) തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

 

ചിത്രം :മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്‌ഘാടനം ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് ജിനിമോൾ. പി നിർവഹിക്കുന്നു.

Prev Post

യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം…

Next Post

സൗജന്യ യോഗ ക്ലാസ്സ്‌

post-bars