പിറവം ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ രാക്കുളിത്തിരുനാൾ
പിറവം: വിശുദ്ധ രാജാക്കന്മാരുടെ ക്‌നാനായ കത്തോലിക്ക ഫെറോനാ പള്ളിയിലെ രാക്കുളിത്തിരുന്നാൾ ജനുവരി 1 മുതൽ 7 വരെ നടക്കും.
ജനുവരി 1 ന് വൈകീട്ട് 5 ന് നീറിക്കാട് പള്ളി വികാരി റവ.ഫാ.ജോസ് കുറുപ്പന്തറ കൊടിയേറ്റും. അഞ്ചുവരെ ദിവസവും വൈകുന്നേരം 6.30ന് ലദീഞ്ഞും, കുർബാനയും, നൊവേനയും നടക്കും.
ജനുവരി 5 ന് വൈകുന്നേരം 7 ന് ന്യൂബസാറിൽ കിഴക്കേകുരിശു പള്ളിയിൽ ലദീഞ്ഞിന് ശേഷം ഫെറോന പള്ളിയിലേക്ക് ടൗൺ ചുറ്റി പ്രദക്ഷിണം ആരംഭിക്കും. ആറിന് രാവിലെ 6.30 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.തോമസ് താഴത്ത് വെട്ടത്ത് കാർമ്മികത്വം വഹിക്കും.
9.30 ന് ആഘോഷമായ തിരുനാൾ റാസയ്ക്ക് ഫാ.ആൽബിൻ പുത്തൻപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം – പരിശുദ്ധ കുർബാനയും ആശീർവാദവും നടക്കും. ഫാ.മാത്യു മണക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. രാത്രി 7 മണിക്ക് പള്ളി ഗ്രൗണ്ടിൽ കൊച്ചിൻ ചെമ്മീസ് മ്യൂസിക്കൽ ബാൻഡിൻ്റെ താരങ്ങൾ അണിനിരക്കുന്ന “മ്യൂസിക്കൽ നൈറ്റ്” നടക്കും.
ജനുവരി – 7 ന് രാവിലെ 6.30 ന് സെമിത്തേരി സന്ദർശനവും കുർബാനയും നടക്കും. തിരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.തോമസ് പ്രാലേൽ, കൈക്കാരൻമാരായ ജിൻസ് ബേബി , ജയ്മോൻ വാഴമലയിൽ, ബേബി കോറപ്പിള്ളിൽ, എന്നിവർ അറിയിച്ചു
.