Back To Top

December 20, 2024

പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം .

By

 

 

പിറവം : പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഡിസംബർ 22 മഹൽ 29 വരെയുള്ള തീയതികളിൽ നടക്കും. 22 -ന് രാവിലെ 5 .30 അഷ്ട ദ്രവ്യ മഹാഗണപതിഹോമം , വിശേഷാൽ പൂജകൾ. വൈകീട്ട് 5 മണിക്ക് വിഗ്രഹ ക്ഷേത്രത്തിൽ ദീപാരാധന. 7 -ന് ഭദ്ര ദീപപ്രകാശനം . ശ്രീമദ് ഭാഗവത മഹാത്മാപാരായണം തുടർന്ന് ദിവസവും രാവിലെ ശ്രീമദ് ഭാഗവത പാരായണം, ഉച്ചക്ക് പ്രസാദ ഊട്ട് എന്നിവ നടക്കും. വിവിധ ദിവസങ്ങളിൽ വൈകീട്ട് ദേവീ പ്രാദുർ ഭാവം , നരസിംഹ അവതാരം, ശ്രീകൃഷ്ണവതാരം തിരുവാതിരകളി , വിദ്യാഗോപാല മന്ത്രാർച്ചന , കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ഏഴാം ദിവസം രാവിലെ ശ്രീമദ് ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചക്ക് യജ്ഞ സമർപ്പണം, തുടർന്ന് ആറാട്ട് സദ്യ .

 

Prev Post

പാഴൂർ എൽ പി സ്കൂളിൽ അക്വാ ഫ്രഷ് വാട്ടർ പ്യൂരിഫയർ    

Next Post

പാഴൂർ നടത്തേടത്ത് ( കടമാട്ട്) ജോൺ പോൾ (58) നിര്യാതനായി.

post-bars