അങ്കണവാടി നവീകരണ ഉദ്ഘാടനം നടത്തി.
കോലഞ്ചേരി: മഴവന്നൂർ ഗ്രാമപഞ്ചായത്തിലെ വലമ്പൂർ വാർഡിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 23 വലമ്പൂർ അങ്കണവാടിയിൽ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിന്റെ സി. എസ്. ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഒന്നാം നിലയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ നിർവ്വഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ അശോകൻ അധ്യക്ഷത വഹിച്ചു. വണ്ടർലാ പാർക്ക് ഹെഡ് രവികുമാർ എം.എ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അഡ്വക്കേറ്റ് ഉമാമഹേശ്വരി മുഖ്യപ്രഭാഷണം നടത്തി. മഴുവന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, മഴുവന്നൂർ ഗ്രാമപഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ വാസു, മഴുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ അഡ്വക്കേറ്റ് ബേസിൽ തങ്കച്ചൻ, വണ്ടർലാ പാർക്ക് പബ്ലിക് റിലേഷൻസ് മാനേജർ അനിൽ പി. ജോയ്, വണ്ടർലാ സി.എസ്.ആർ ഹെഡ് കിഷൻ. കെ, ഇ. എ.തമ്പി ഗണേശൻ, ബി.അജയകുമാർ, അജി ഇ. എ, പി. എസ്. ഗിരിജ, എം. വി. വർക്കി, ഗീവർഗീസ് എം വി, ഓമന എൻ. എ, സുഭാഷ് കെ. എ, സുമ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. ശീതീകരിച്ച ഡിജിറ്റൽ ക്ലാസ് മുറിയോട് കൂടി പ്രവർത്തിക്കുന്ന ഈ അങ്കണവാടി എറണാകുളം ജില്ലയിലെ മികച്ച അങ്കണവാടികളിൽ ഒന്നാണ്.