Back To Top

December 16, 2024

പിറവം പട്ടണത്തിൽ ഗതാഗത പരിഷ്കാരം പോലീസ് കർശനമാക്കി. നട്ടം തിരിഞ്ഞു യാത്രക്കാർ.

By

 

പിറവം: പിറവം പട്ടണത്തിൽ നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഗതാഗത പരിഷ്കാരം വീണ്ടും കർശനമാക്കി. മുന്നറിയിപ്പില്ലാതെ നിയന്ത്രണം കർശനമാക്കിയപ്പോൾ നൂറു കണക്കിന് യാത്രക്കാർ നട്ടം തിരിഞ്ഞു . പിറവം കരവട്ടെ കുരിശ് കവലയിൽ നിന്നും ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വാഹനം തിരിച്ചവരെ പോലും പോലീസ് പിടികൂടി . മുന്നറിയിപ്പില്ലാതെ പിഴ അടപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട് . പട്ടണത്തിൽ ഗതാഗത പരിഷ്കാരം നടപ്പാക്കിയിട്ട് മാസങ്ങളായെങ്കിലും കവലകളിൽ ബോർഡ് വെച്ചതല്ലാതെ വ്യവസ്ഥകൾ നടപ്പാക്കിയിരുന്നില്ല. ഇതിനിടയിൽ നോ എൻട്രി ബോർഡുകൾ പലയിത്തും അപ്രത്യക്ഷമായിരുന്നു. പലയിടത്തും

വേണ്ടത്ര ദിശാബോർഡുകൾ ഇല്ലായിരുന്നതുമൂലം പദ്ധതി വേണ്ടരീതിയിൽ നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഐ.സി.ഐ.സി.ഐ ബാങ്ക് പിറവം ശാഖയുടെ സഹകരണത്തോടെ പിറവം പട്ടണത്തിൽ ദിശാബോർഡുകൾ സ്ഥാപിച്ചു.

പഴയ പഞ്ചായത്ത് കവലയിൽ നിന്നും കരവട്ടേകുരിശിലേക്ക് ഗതാഗതം നിരോധിച്ചു. ബസ് സ്റ്റാന്റിനുള്ളിലെ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി എടുക്കും. കരവട്ടെ കുരിശിൽ നിന്നും വരുന്ന വാഹനങ്ങൾ മാർക്കറ്റ് വഴി വൺവേയായി ബസ് സ്റ്റാന്റിന് മുന്നിലൂടെ പോകണം. ബസ്സ്റ്റാന്റിന് മുന്നിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുവാൻ പാടില്ല.

 

Prev Post

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി സൗജന്യ സംരംഭകത്വ ശിൽപശാല

Next Post

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.

post-bars