ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി സൗജന്യ സംരംഭകത്വ ശിൽപശാല
പിറവം : ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി പിറവം അഗ്രോപാർക്കിന്റ നേതൃത്വത്തിൽ സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് ആരംഭിക്കാൻ കഴിയുന്ന കാർഷിക മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ എന്നിവയെ പരിചയപ്പെടുത്തുന്നതിനും എഫ്. പി.ഒ കൾക്ക് ലഭ്യമായ വായ്പ്പാ പദ്ധതികൾ, സബ്സിഡി സ്കീമുകൾ, സംരംഭകർക്ക് ആവശ്യമായ ലൈസൻസുകൾ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്.2024 ഡിസംബർ മാസം 21 തീയതി ശനിയാഴ്ച രാവിലെ 10.30 മുതൽ പിറവം അഗ്രോപാർക്കിൽ വെച്ചാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. കാർഷിക മൂല്യവർദ്ധനവ്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനും അവസരമുണ്ടാകും. ഒരു എഫ്. പി. കളിൽ നിന്ന് പരമാവധി 4 പേർക്കാണ് പങ്കെടുക്കാനാവുക.