പാമ്പാക്കുട ചെറിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി
പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ പരി.മാർതോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
20, 21 തിയതികളിലാണ് പ്രധാന പെരുന്നാൾ ദിവസങ്ങൾ.
വി.കുർബാനക്കു ശേഷം വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റ് നിർവ്വഹിച്ചു.20 ന് രാവിലെ 7.30 ന് വി.കുർബാന, തുടർന്ന് കാക്കൂർ, വെട്ടിമുട് ഭാഗത്തെ മാർ ഗ്രിഗോറിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ കൊടിയേറ്റ്.വൈകിട്ട് 6.30ന് പള്ളിയിൽ സന്ധ്യ പ്രാർത്ഥനക്ക് ശേഷം കാക്കൂർ കുരിശിങ്കലേക്ക് ദേശം ചുറ്റി പ്രദക്ഷിണം.കുരിശിങ്കൽ ധൂപപ്രാർത്ഥന, കൈമുത്ത്, നേർച്ച തുടങ്ങിയവ നടക്കും. ഫാ.റോബിൻ ജേക്കബ് വചന ശുശ്രൂഷ നടത്തും.രാത്രി 10 ന് പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്.തുടർന്ന് നേർച്ചസദ്യ. 21 ന് രാവിലെ 8.30 ന് മുന്നിൻമേൽ കുർബാനക്ക് ഫാ.മാത്യു അബ്രാഹം കണ്ടത്തിൽ പുത്തൻപുരയ്ക്കൽ മുഖ്യ കാർമ്മികനാകും. തുടർന്ന് പ്രദക്ഷിണം ആശിർവാദം നേർച്ചസദ്യ.
പള്ളിയിലെ പെരുന്നാൾ ജാക്സൺ സാബു പുതുശേരിൽ, കാക്കൂർ കുരിശിങ്കലെ പെരുന്നാൾ സാറാമ്മ വർക്കി പുതുശേരിൽ എന്നിവരാണ് ഏറ്റു കഴിക്കുന്നത്.
ചിത്രം -പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ പരി.മാർതോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന്
വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ കൊടിയേറ്റു
ന്നു