Back To Top

December 14, 2024

പിറവം നഗരസഭാ കേരളോത്സവം ആരംഭിച്ചു .

By

പിറവം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന പിറവം നഗരസഭ കേരളോത്സവം നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം, വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ്, കൗൺസിലർമാരായ അജേഷ് മനോഹർ, പി.ഗിരിഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, അന്നമ്മ ഡോമി, യൂത്ത് കോർഡിനേറ്റർ അമൽ രാജു എന്നിവർ സംസാരിച്ചു. 15-ന് രാവിലെ 8 മണി മുതൽ നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും,

വൈകിട്ട് 6 മണി മുതൽ പിറവം കംബാനിയൻസ് ക്ലബ്ബിൽ ബാഡ്മിന്റൺ ടൂർണമെന്റും നടക്കും.

ചിത്രം: പിറവം നഗരസഭ കേരളോത്സവം

നാമക്കുഴി സ്കൂൾ ഗ്രൗണ്ടിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

കക്കാട് ശ്രീപുരുഷമംഗലത്ത് വിശ്വരൂപ ദര്‍ശന മഹോത്സവത്തിന് ഒരുക്കങ്ങളായി .

Next Post

കുപ്രസിദ്ധ മോഷ്ടാവ് അഭിലാഷ് കൂത്താട്ടുകുളം പോലീസ് പിടിയിൽ.

post-bars