വൈദ്യുതി വർദ്ധനവിനെതിരെ പിറവത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രതിഷേധം നടത്തി.
പിറവം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി എല്ലാ യൂണിറ്റുകളിലും അന്യായമായ വൈദ്യുതി വർദ്ധനവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പിറവത്ത് വ്യാപാരികൾ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് ബാബു പാണക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ രാജു പാണാലിക്കൽ, സാജു കെ.സി., രാജൻ ടി ആർ, സലിം കാരക്കാട്ടിൽ, വിജു വാതക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ചിത്രം : വൈദ്യുതി വർദ്ധനവിനെതിരെ പിറവത്ത് വ്യാപാരികൾ നടത്തിയ പ്രതിഷേധ യോഗം യൂണിറ്റ് രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം ഉദ്‌ഘാടനം ചെയ്യുന്നു.