കറൻ്റ് ചാർജ് വർദ്ധന; കെഎസ്ഇബി ഓഫീസിൽ കുറുവ സംഘം ബോർഡ് തൂക്കി യൂത്ത് കോൺഗ്രസ്.
കോലഞ്ചേരി:സംസ്ഥാനത്ത് അന്യമായ് വർദ്ധിപ്പിച്ച കറൻ്റ് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി.പ്രതിഷേധത്തിൻ്റെ ഭാഗമായി കെഎസ്ഇബി ഓഫീസ് ബോർഡിൽ “കുറുവ സംഘം” ബോർഡും യൂത്ത് കോൺഗ്രസുകാർ പതിപ്പിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അഡ്വ.ഡെന്നി വർഗീസ് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജെനറൽ സെക്രട്ടറി എം.പി.രാജൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ജെയ്സൽ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി.ബെന്നി പുത്തൻവീടൻ,കുഞ്ഞൂഞ്ഞ് ചെറിയാൻ,സാബു കളപ്പുകണ്ടം, എം.എം.ലത്തീഫ്. ഷൈജു പി.എസ്, എനിൽ ജോയ്,ജിനോ ആൻ്റണി,ആർബിൻ ചൊവ്വാട്ടേൽ, അർജുൻ.കെ.എ, ബേസിൽ ചക്ക്യാട്ടിൽ, എൽദോ എള്ളുമല, അഖിൽ .കെ.വി,വിഷ്ണു മോഹൻ, നാഥു തങ്കപ്പൻ,ഫർഹാൻ ചെല്ലിപ്പാടം, ഷൈൻ മാത്യു, ഷെഫീക്ക് തേക്കലക്കുടി, റെജിൻ രവി, അരുൺ പാലിയത്ത്, ജോസ് കണിയത്ത്, റെജി കാണിയത്ത്, ബിനു പാടിയിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
.