സെൻട്രൽ കേരള സഹോദയ ബാസ്കറ്റ്ബോൾ മത്സരം – സെന്റ് ഫിലോമിനാസ് ഇലഞ്ഞിയും കാർമൽ വാഴക്കുളവും ജേതാക്കൾ.
പിറവം : സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ബാസ്കറ്റ്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ്ഫിലോമിനാസ് ഇലഞ്ഞിയും ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ വാഴക്കുളവും ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ മേരിഗിരി കൂത്താട്ടുകുളവും സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ പുല്ലുവഴിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ വിമല പബ്ലിക് സ്കൂൾ തൊടുപുഴ ഫസ്റ്റ് റണ്ണറപ്പും മേരിഗിരി കൂത്താട്ടുകുളം സെക്കൻഡ് റണ്ണറപ്പുമായി. ബെസ്റ്റ് പ്ലെയറായി സെന്റ് ഫിലോമിനാസിലെ ദേവപ്രിയ സുനിലും കാർമലിലെ ആൽബി ബിറ്റയും തെരഞ്ഞെടുക്കപ്പെട്ടു. പ്രോമിസിംഗ് പ്ലെയർ അവാർഡിന് ജെസ്‌വിൻ മാത്യു (വിമല) ആൻ മരിയ ഐസക് (മേരിഗിരി)എന്നിവർ അർഹരായി. മികച്ച പരിശീലകർക്കുള്ള അവാർഡ് ഡോ .പ്രിൻസ് മറ്റത്തിൽ (കാർമൽ) , ക്ലിന്റ് ജോണി (സെന്റ് ഫിലോമിനാസ് ) എന്നിവർ കരസ്ഥമാക്കി.
സംസ്ഥാന സഹോദയ പ്രസിഡന്റ് ഫാ. ഡോ. സിജൻ സിഎംഐ, സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ, ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ,, ഫാ ജിത്തു തൊട്ടിയിൽ സി.എം.ഐ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചിത്രം : ഇലഞ്ഞി സെന്റ്ഫിലോമിനാസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തിയ സെൻട്രൽ കേരള സഹോദയ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ വിജയികൾ സംസ്ഥാന സഹോദയ പ്രസിഡന്റ് ഫാ. ഡോ. സിജൻ സിഎംഐ, സെൻട്രൽ കേരള സഹോദയ പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ, ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, ജോജു ജോസഫ് തുടങ്ങിയവരോടൊപ്പം.